മാപ്പിളപ്പാട്ട് ഇന്ന് ഏതെങ്കിലും വിഭാഗത്തിൻ്റെ മാത്രം കലാരൂപം എന്നതിൽ നിന്നു മാറി കൂടുതൽ ജനകീയമായിത്തീർന്നിരിക്കുകയാണല്ലോ .പരമ്പരാഗത ശൈലിയിൽ തുടങ്ങി പിന്നീട് പുതിയ രൂപഭാവങ്ങളാർജ്ജിച്ച് ഇന്ന് വിവിധങ്ങളായ പരീക്ഷണങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുന്ന ഈ ഗാന ശാഖയെ അതിൻ്റെ നാൾവഴികളിൽ നാട്ടപ്പെട്ട നാഴികക്കല്ലുകളെ രേഖപ്പെടുത്തുവാനുള്ള ഒരു ശ്രമമാണ് ഇവിടെ ഞങ്ങൾ നടത്തുന്നത്.
ഗ്രാമഫോൺ റിക്കാഡുകൾ, കാസറ്റുകൾ, സി.ഡി, സ്റ്റേജ് പ്രോഗ്രാം, സിനിമ, നാടകം ഇവകൾക്കകത്തും പുറത്തുമായി വന്ന ആയിരക്കണക്കിന് മികച്ച മാപ്പിളപ്പാട്ടുകളെ സൂക്ഷ്മ നിരീക്ഷണങ്ങൾക്കും നിരന്തര ഗവേഷണങ്ങൾക്കും വിധേയമാക്കി, അവയുടെ പിന്നിൽ പ്രവർത്തിച്ച പ്രതിഭകളെ ബഹുജനങ്ങൾക്ക് പരിചയപ്പെടുത്തുകയും അവർ ഈ ഗാന ശാഖയ്ക്കു നൽകിയ അമൂല്യ സംഭാവനകളെ അടയാളപ്പെടുത്തുകയും ചെയ്യുക എന്ന ദൗത്യമാണ് ഈ ചരിത്ര പ്രധാനമായ സംരഭത്തിലൂടെ ഞങ്ങൾ ലക്ഷ്യം വെക്കുന്നത്.
മാപ്പിളപ്പാട്ടിനെ നെഞ്ചേറ്റുന്ന പരസഹസ്രം ജനങ്ങളുടെ പിന്തുണയും മീഡിയകളുടെ കൈത്താങ്ങും ഞങ്ങൾക്കുണ്ടാകുമെന്ന പ്രതീക്ഷ തീർച്ചയായും ഞങ്ങൾക്കുണ്ട്.
Joined 14 July 2020